തൃശൂര്‍ പൂരം വെടിക്കെട്ട് ഉപേക്ഷിച്ചേക്കും

Webdunia
വെള്ളി, 13 മെയ് 2022 (11:18 IST)
ശക്തമായ മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഉപേക്ഷിച്ചേക്കും. രണ്ടുവട്ടം മാറ്റിവച്ച പൂരം വെടിക്കെട്ട് ഞായറാഴ്ച നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് തിങ്കളാഴ്ചവരെ കനത്ത മഴയെന്നാണ് ഒടുവില്‍ വന്ന പ്രവചനം. തൃശ്ശൂരില്‍ ഞായറാഴ്ച മഞ്ഞ ജാഗ്രതയാണ്. വരുംദിവസങ്ങളില്‍ കാറ്റും ഇടിയോടുകൂടിയ മഴയും ഉണ്ടാകും. വെടിക്കെട്ട് ഞായറാഴ്ച നടത്താമെന്ന ധാരണയിലാണ് ദേവസ്വങ്ങളും ഭരണകൂടവും. മഴ തുടരുകയാണെങ്കില്‍ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടിവരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article