തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

രേണുക വേണു
ശനി, 21 സെപ്‌റ്റംബര്‍ 2024 (08:25 IST)
പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പിയുമായ എം.എസ്.സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 
 
അതേസമയം തൃശൂര്‍ പൂരം വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും. 

അനുബന്ധ വാര്‍ത്തകള്‍

Next Article