തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഫിയാണ് മരിച്ചത്. 26 വയസായിരുന്നു. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു.