തൃശൂരില്‍ ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 12കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 നവം‌ബര്‍ 2023 (12:12 IST)
ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12-വയസുകാരന് ദാരുണാന്ത്യം. പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം. കുറ്റിക്കാട് കരിപ്പായി വീട്ടില്‍ എഡ്വിന്‍ ആന്റുവാണ് മരിച്ചത്. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 
 
അപകടത്തില്‍ എഡ്വിന്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article