തൃശൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (16:13 IST)
വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൃശൂര്‍ എടവില്‍ ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ച നാലുപേരും. തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശികളാണ് ഇവര്‍.
 
സെന്റ് തോമസ് കോളേജിലെ മുന്‍ അദ്ധ്യാപകന്‍ വിന്‍സന്റ് (61), ഭാര്യ മേരി (56) എന്നിവരാണ് മരിച്ച രണ്ടു പേര്‍.. രണ്ടുപേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരുടേത് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍