തൃശൂരില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് മരിച്ചത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്
ബാങ്ക് തുറക്കുന്നതിന് മുന്‍പ് രാവിലെ വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് സംഭവം കണ്ടത്. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന ആരംഭിച്ചു. കാര്‍ഷിക സര്‍വകലാശാല ക്യാംപസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്.