സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ 500 രൂപ; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കും

രേണുക വേണു

വെള്ളി, 26 ഏപ്രില്‍ 2024 (08:46 IST)
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ പണം വാഗ്ദാനം ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ ഒളരി ശിവരാമപുരം കോളനിയിലെ വീടുകളില്‍ പണം നല്‍കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍.കൃഷ്ണ തേജ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
സുരേഷ് ഗോപിക്ക് വോട്ട് ചെയ്യണം എന്നു പറഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ 500 രൂപ വീതം വീട്ടിലെത്തി നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നത്. പണം മടക്കി നല്‍കിയിട്ടും വാങ്ങിയില്ലെന്ന് പരാതിക്കാര്‍ പറയുന്നു. കേസെടുത്ത് അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. 
 
അതേസമയം വോട്ടിനു പണം നല്‍കിയ സംഭവത്തില്‍ ബിജെപി പങ്കില്ലെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍