തൃക്കാക്കര ഉള്‍പ്പെടെ നാലു സീറ്റുകളില്‍ സിറ്റിങ് എം എല്‍ എമാരെ മാറ്റണമെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാല്‍, ഇതിനെതിരെ മുഖ്യമന്ത്രി ശക്തമായി രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രിമാരുടെ സിറ്റിങ് സീറ്റുകളില്‍ അവര്‍ തന്നെ മത്സരിക്കട്ടെയെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് തൃപ്പുണ്ണിത്തുറയില്‍ കെ ബാബുവും ഇരിക്കൂറില്‍ കെ സി ജോസഫും കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരിക്കാന്‍ തീരുമാനമായിരുന്നു. ഇതോടെ, കെ പി സി സി അധ്യക്ഷന്‍ സുധീരന്റെ ആവശ്യങ്ങള്‍ നേതൃത്വം പരിഗണിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി ഇടപെട്ട് കോണ്‍ഗ്രസ് നേതൃത്വം തൃക്കാക്കര മണ്ഡലത്തില്‍ മാറ്റം വരുത്താന്‍ ഇടപെട്ടത്. ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനായ ബെന്നി ബഹനാനെ മാറ്റി പി ടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുമെങ്കിലും വി എം സുധീരന് അതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. കാരണം, ഇരുവരും കടുത്ത എ ഗ്രൂപ്പുകാര്‍ എന്നതു തന്നെയാണ്.