തോമസ് ഐസക്, കെ.കെ.ശൈലജ എന്നിവരെ ലോക്‌സഭയിലേക്ക് കരുതിവച്ച് സിപിഎം; ഓപ്പറേഷന്‍ 2024

Webdunia
ശനി, 22 മെയ് 2021 (10:16 IST)
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍മാരെ കളത്തിലിറക്കാന്‍ സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ഇപ്പോള്‍ തന്നെ നീക്കങ്ങള്‍ ആരംഭിക്കുകയാണ്. തോമസ് ഐസക്, കെ.കെ.ശൈലജ തുടങ്ങിയ വമ്പന്‍മാരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിപ്പിച്ചേക്കും. തോമസ് ഐസക്കിനെ ആലപ്പുഴയില്‍ നിന്നും കെ.കെ.ശൈലജയെ കണ്ണൂരില്‍ നിന്നും മത്സരിപ്പിക്കുന്ന കാര്യം സിപിഎം ആലോചിക്കും. ലോക്‌സഭയിലേക്ക് മികച്ച ടീമിനെ അണിനിരത്തി 2019 ന് മറുപടി നല്‍കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പ്രാഥമിക നീക്കങ്ങള്‍ ആരംഭിക്കാന്‍ സിപിഎം തയ്യാറെടുക്കുകയാണ്. ഇടത് സൈബര്‍ ഇടങ്ങളിലും 'ഓപ്പറേഷന്‍ 2024' എന്ന പേരില്‍ ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article