വലിയ ഉത്തരവാദിത്തമാണ്, ജാഗ്രതയോടെ കഠിനമായി പരിശ്രമിക്കും: വീണ ജോർജ്

ബുധന്‍, 19 മെയ് 2021 (14:49 IST)
പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ജാഗ്രതയോടെ നിറവേറ്റുമെന്ന് നിയുക്ത ആരോഗ്യ മന്ത്രി വീണ ജോർജ്. മന്ത്രിസഭയുടെ ഭാഗമാകുന്നത് പോലും വലിയ ഉത്തരവാദിത്തമാണ്. അതിനാൽ തന്നെ ജാഗ്രതയോട് കൂടി പരിശ്രമിക്കുമെന്നും വീണ ജോർജ് പറഞ്ഞു.
 
പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ആറന്‍മുള മണ്ഡലത്തിനുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും ഉത്തരവാദിത്തത്തിന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കുമെന്നും വീണ ജോർജ് വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍