കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ പ്രത്യേകവേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ജലഗതാഗതം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിക്കുള്ളത്.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് എന്‍സിപിയുടെ പുതിയ മന്ത്രി അധികാരമേറ്റത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മറ്റ് പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഏറ്റെടുത്തത്.