പാതയോരത്തെ മദ്യശാലകള്‍ നിരോധിക്കാന്‍ ഏത് മണ്ടനാണ് ഉപദേശം നല്‍കിയത്; ആഞ്ഞടിച്ച് തോമസ് ചാണ്ടി

Webdunia
ശനി, 8 ഏപ്രില്‍ 2017 (12:16 IST)
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം എന്ന സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഏത് മണ്ടന്റെ ഉപദേശം അനുസരിച്ചാണ് സുപ്രീം കോടതി മദ്യശാലകള്‍ നിരോധിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം ടൂറിസം മേഖലക്ക് ഈ വിധി വലിയ തിരിച്ചടിയാണെന്നും ഇത് പരിഹരിക്കക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്ത് വരികായണെന്നും മദ്യലഭ്യത ഉറപ്പാക്കുന്ന നയം ഉടന്‍ ഉണ്ടാകുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ഗതാഗതമന്ത്രിയായതിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ കുട്ടനാട്ടില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കുടാതെ ജിഷ്ണു പ്രണോയിയുടെ വിഷയം രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും. പ്രതിയെ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു . വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനം ഉചിതമാണെന്ന് മന്ത്രി പറഞ്ഞു. ആരെങ്കിലും പറയുന്നതനുസരിച്ച് നടപടിയെടുക്കാനാവില്ലെന്നും തോമസ് വ്യകതമ്മാക്കി
Next Article