പോയാല്‍ 500, അടിച്ചാല്‍ 25 കോടി, തിരുവോണം ബമ്പറിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീരുന്നു

അഭിറാം മനോഹർ
ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (10:37 IST)
തിരുവോണം ബമ്പര്‍ വില്‍പ്പന ഇക്കുറിയും ബമ്പര്‍ ഹിറ്റ്. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റുതീര്‍ന്നത്. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് തിരുവോണം ബമ്പര്‍ വഴി ഭാഗ്യവാനെ കാത്തിരിക്കുന്നത്. 500 രൂപയാണ് ടിക്കറ്റ് വില.
 
 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമടക്കം ആകര്‍ഷകമായ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ആഗസ്റ്റ് 1 മുതല്‍ 23 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റുതീര്‍ന്നത്. കഴിഞ്ഞ തവണ 80 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചപ്പോള്‍ 76 ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു. ഇത്തവണ ഈ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് കരുതുന്നത്. പേപ്പര്‍ ലോട്ടറി മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറി വില്‍ക്കുന്നതെന്നും ഓണ്‍ലൈന്‍ വാട്ട്‌സാപ്പ് ലോട്ടറികള്‍ വ്യാജമാണെന്നും ഇതിനിടെ സര്‍ക്കാര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article