എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

Webdunia
വെള്ളി, 12 ഫെബ്രുവരി 2016 (17:47 IST)
ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 9 നു തുടങ്ങി 28 ന് അവസാനിക്കും. എസ് എസ് എല് സി ഓള്‍ഡ് സ്കീം പ്രകാരമുള്ള പരീക്ഷകളാണു 9 മുതല്‍ 28 വരെ നടക്കുന്നത്. പുതിയ സ്കീം പ്രകാരമുള്ള പരീക്ഷ 9 ന് ആരംഭിച്ച് 23 ന് അവസാനിക്കും.

രണ്ടാം ഭാഷയായ ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ് എന്നിവ ഉച്ചയ്ക്ക് ശേഷം 01.45 മുതല്‍ 04.30 വരെയാവും നടക്കുക. ഈ പരീക്ഷകള്‍ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം 01.45 മുതല്‍ 3.30 വരെയാണുള്ളത്. ഐ റ്റി  പരീക്ഷ 01.45 മുതല്‍ 03.00 മണിവരെയും നടക്കും.

പുതിയ സ്കീം പ്രകാരം ഒന്നാം ഭാഷ പാര്‍ട്ട് - 1 മാര്‍ച്ച് 9 ബുധനും ഒന്നാം ഭാഷ പാര്‍ട്ട് - 2 മാര്‍ച്ച് 10 വ്യാഴവും രണ്ടാം ഭാഷ ഇംഗ്ലീഷ് മാര്‍ച്ച് 14 തിങ്കളും മൂന്നാം ഭാഷ ഹിന്ദി / ജനറല്‍ നോളഡ്ജ് മാര്‍ച്ച് 15 ചൊവ്വാഴ്ചയും നടക്കും.  കണക്ക് മാര്‍ച്ച് 16 ബുധനും ഊര്‍ജ്ജതന്ത്രം മാര്‍ച്ച് 17 വ്യാഴവും സോഷ്യല്‍ സയന്‍സ് മാര്‍ച്ച് 21 തിങ്കളും രസതന്ത്രം മാര്‍ച്ച് 22 ചൊവ്വാഴ്ചയും ജീവശാസ്ത്രം മാര്‍ച്ച് 23 ബുധനാഴ്ചയും നടക്കും.