പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ കെ എം മാണി രംഗത്ത്. പിണറായി വിജയന് പഴഞ്ചരക്കാണെന്നായിരുന്നു കെ എം മാണിയുടെ പരിഹാസം.
അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നതില്‍ ഒരു തെറ്റും ഇല്ലെന്ന് മാണി വ്യക്തമാക്കി. എന്നാല്‍ അടുത്ത വ്യാഴാഴ്ച അദ്ദേഹവുമായി നടത്തുമെന്നു പറഞ്ഞിരുന്ന കൂടിക്കാഴ്ച്ച നടത്തില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളി നടേശനും കെഎം മാണിയും കേരളത്തിലെ എടുക്കാച്ചരക്കുകളാണെന്നും വിഎം സുധീരന് ഉമ്മന്‍ചാണ്ടിയുടെ ഉപചാപക സംഘത്തിന്റെ അടിമയായി മാറിയെന്നും കഴിഞ്ഞ ദിവസം പിണറായി വിജയന് പറഞ്ഞിരുന്നു. ജോസ് കെ മാണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്യാനാണെന്നും പിണറായി ആരോപണം ഉന്നയിച്ചിരുന്നു.