സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ചത് കേരളത്തിനു തന്നെ നാണക്കേടുണ്ടാക്കിയ സംഭവമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
മുന്‍ അംബാസിഡര്‍, യു എന്നിലും അന്താരാഷ്ട്ര ആണവോര്‍ജ സമിതിയിലും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി എന്നീ നിലകളിലെല്ലാം രാജ്യത്തിനു സ്തുത്യര്‍ഹമായ സേവനം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. തുടര്‍ന്നാണ് അദ്ദേഹം കേരളത്തിലെത്തി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായി സേവനം അനുഷ്ഠിച്ചത് - മുഖ്യമന്ത്രി പറഞ്ഞു.
സ്വയംഭരണ കോളേജുകള്‍ ഉള്‍പ്പെടെയുള്ള നിരവധി പരിഷ്‌കാരങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. അന്തര്‍ദേശീയതലത്തില്‍പ്പോലും ആദിരിക്കപ്പെടുന്ന വ്യക്തിയാണ് അടിച്ചുവീഴ്ത്തപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.