ആദിവാസികളെയും ഭൂരഹിതരെയും യു ഡി എഫ് സർക്കാർ വഞ്ചിച്ചു; സംസ്ഥാനത്തെ ദാരിദ്ര്യവും പട്ടിണിയും മറച്ചുവയ്ക്കാനാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നു: കുമ്മനം രാജശേഖരൻ
കേരളത്തില്‍ അനുഭവപ്പെടുന്ന പട്ടിണിയും ദാരിദ്ര്യവും മറച്ചുവയ്ക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആദിവാസികളെയും ഭൂരഹിതരെയും യു ഡി എഫ് സർക്കാർ വഞ്ചിച്ചു. പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചുയെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവന പോലും ഇതിന്റെ ഭാഗമാണ്. കുമ്മനം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം അനുഭവപ്പെട്ടിട്ടും അതു പരിഹരിക്കുന്നതിനായി മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിച്ച തരത്തിലുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാനരാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയം ബി ജെ പി ആണെന്നും കുമ്മനം വ്യക്തമാക്കി.