കേരളം കാത്തിരിക്കുന്ന വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ആദ്യലീഡ് ഒമ്പത് മണിയോടെ ലഭ്യമാകും

Webdunia
ബുധന്‍, 18 മെയ് 2016 (09:24 IST)
സംസ്ഥാനം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് വിധി അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആദ്യലീഡ് വ്യാഴാഴ്ച ഒമ്പതു മണിയോടെ ലഭ്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 
ഒരേസമയം, 80 കേന്ദ്രങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കുന്നത്.
 
വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന് വോട്ടുയന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് തിങ്കളാഴ്ചതന്നെ മാറ്റിയിരുന്നു. ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരിയുടേതുള്‍പ്പെടെ പരമാവധി 15 മേശകള്‍ ആയിരിക്കും ഉണ്ടാകുക.
 
പോസ്റ്റല്‍ ബാലറ്റുകളാകും ആദ്യം എണ്ണുക. തപാല്‍ വോട്ടുകള്‍ എണ്ണി അര മണിക്കൂറിനു ശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും എണ്ണിത്തുടങ്ങും. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികളുടെ വിവരങ്ങളും ലീഡ് നിലയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in ല്‍  ലഭ്യമാകും.
Next Article