നിയമസഭാ തെരഞ്ഞെടുപ്പില്‍ 250 പോളിംഗ് സ്റ്റേഷനുകളുടെ നിയന്ത്രണവും സുരക്ഷയും വനിതകള്‍ക്ക്

Webdunia
ചൊവ്വ, 3 മെയ് 2016 (11:03 IST)
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന 250 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇവയിലെ സുരക്ഷാ ഉദ്യോഗസ്ഥരും വനിതകളായിരിക്കും.
 
സംസ്ഥാനത്തൊട്ടാകെ 816 മാതൃകാ പോളിംഗ് സ്റ്റേഷനുകളുണ്ടാവും. കള്ളവോട്ട് നിയന്ത്രിക്കാന്‍ കര്‍ശന നടപടി എടുക്കുന്നതിനൊപ്പം കള്ളവോട്ട് നടന്നാല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാവും. 
 
ശക്തമായ വേനല്‍ കണക്കിലെടുത്ത് പോളിംഗ് ബൂത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article