പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ യുവാവിനു കോടതി 7 വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വിതുര കോട്ടയ്ക്കകം മുറിയില്‍ ആനപ്പാറ അവാര്‍ഡ് ഗ്രാമത്തില്‍ അനിതാ ഭവനില്‍ സ്വര്ണ്ണാഹരന് എന്നയാളുടെ മകന് സ്വജനെയാണ് (31) കോടതി ശിക്ഷിച്ചത്.
വിതുര പൊലീസ് അന്വേഷിച്ച കേസില്‍ തിരുവനന്തപുരം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി കെ പി ഇന്ദിരയാണു ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി സുരേഷ് ചന്ദ്രകുമാര്‍ ഹാജരായി.