ട്രാൻസ്പോർട്ട് കമ്മിഷണർ ഋഷിരാജ് സിംഗ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ട്രാൻസ്പോർട്ട് കമ്മിഷണർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് സൂചന.
പകരം ക്രമസമാധാനത്തിന്റെ ചുമതല നൽകണമെന്നും ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. ഇന്നു രാവിലെയായിരുന്നു ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.
കാറുകളിൽ പിൻസീറ്റിലിരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ തന്റെ സർക്കുലർ ഗതാഗതമന്ത്രി പിൻവലിച്ചതിൽ പ്രതിഷേധിച്ച് അവധിയിലായിരുന്ന ഋഷിരാജ് സിംഗ് അവധി ജൂലായ് 13വരെ നീട്ടിയിരുന്നു. തുടര്‍ന്ന് ഗതാഗതമന്ത്രി കമ്മിഷണര്‍ക്കെതിരെ പരസ്യമായി വിമര്‍ശനവും ഉന്നയിച്ചതാണ് അദ്ദേഹത്തിന് തല്‍ സ്ഥാനത്തു നിന്നും മാറുന്നതിന് കാരണം ആയി തീര്‍ന്നിരിക്കുന്നത്.