വാളകത്ത് അദ്ധ്യാപകൻ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ സിബിഐ കെബി ഗണേശ് കുമാറിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം സിബിഐ ഓഫീസിൽ ഇന്ന് രാവിലെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. മൊഴിയെടുക്കൽ ഒരു മണിക്കൂറോളം നീണ്ടു.
ഈ വിഷയത്തില്‍ നേരത്തെ കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണ പിള്ളയുടെ ബന്ധു ശരണ്യ മനോജ്, ഗണേശിന്റെ അഡീഷണല്‍ പിഎ പ്രദീപ് എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.