തൊഴിൽ മന്ത്രിക്ക് ചിത്തഭ്രമം: ആർ ചന്ദ്രശേഖരൻ

Webdunia
തിങ്കള്‍, 23 ജൂണ്‍ 2014 (15:57 IST)
തൊഴിൽ മന്ത്രി ഷിബു ബേബി ജോണിന് ചിത്തഭ്രമമാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡ‌ന്റെ ആർ ചന്ദ്രശേഖരൻ. തനിക്ക് ലിംഗവൈകല്യം ഉണ്ടോയെന്ന കാര്യം മുഖ്യമന്ത്രിയോടും കെപിസിസി പ്രസിഡ‌ന്റിനോടും കോൺഗ്രസ് പാർട്ടിയോടും ചോദിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഷിബു ബേബി ജോണ്‍ തന്നെ ആണും പെണ്ണും കെട്ടവനെന്ന് വിശേഷിപ്പിച്ചതിന് മറുപടി പറയുകയായിരുന്നു ആർ ചന്ദ്രശേഖരൻ. സംസ്ഥാനത്തെ തൊഴിൽ വകുപ്പ് പരാജയമാണെന്നും. അതിന്റെ അരിശമാണ് ഷിബുവിന്റെ നികൃഷ്ടമായ പദപ്രയോഗമെന്നും അദ്ദേഹം പറഞ്ഞു.

ഷിബുവിനെ തൊഴിൽ വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റി കോൺഗ്രസിന്റെ മറ്റാരെയെങ്കിലും ആ വകുപ്പ് ഏൽപ്പിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.