കരുണ എസ്റ്റേറ്റ്: തീരുമാനം വിദഗ്ധ സമിതിയുടെ അടിസ്ഥാനത്തില്‍

Webdunia
തിങ്കള്‍, 23 ജൂണ്‍ 2014 (14:31 IST)
നെല്ലിയമ്പതിയിലെ കരുണ എസ്റ്റേറ്റ് പോക്കുവരവ് ചെയ്യാന്‍ അനുമതി നല്‍കിയത് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നെല്ലിയമ്പതിയിലെ കരുണ എസ്റ്റേറ്റ് വിഷയത്തില്‍ എട്ട് അംഗങ്ങള്‍ ഉള്‍പെട്ട വിദഗ്ധ സമതിയാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പോക്കുവരവിനെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിനെ കുറിച്ച് പരിശോധിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്. നേരത്തെ കരുണ എസ്റ്റേറ്റ് പോക്കുവരവ് ചെയ്തതില്‍ മുന്‍ വനം മന്ത്രി കെബി ഗണേശ് കുമാര്‍ ഹരിത എംഎഎമാര്‍ അടക്കമുള്ളവരെ വിമര്‍ശിച്ചിരുന്നു.