ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബഹുരാഷ്‌ട്ര കുത്തകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റെ വിഎം സുധീരന്‍. പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്നവയാണെന്ന് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പുതിയ നയങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
പാചക വാതക വിലയില്‍ 10 രൂപയുടെ പ്രതിമാസ വര്‍ധനവരുത്താനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടക്കുന്നുവെന്ന സൂചനകള്‍ പുറത്തു വന്നതിനെ തുടര്‍ന്നായിരുന്നു സുധീരന്റെ പ്രതികരണം. എന്നാല്‍ ഈ തീരുമാനങ്ങളെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.