മെഡിക്കൽ സർവീസ് കോർപ്പറേഷൻ പുതിയ '108' ആംബുലൻസുകൾ വാങ്ങുന്നതിനായുള്ള ടെണ്ടർ നീക്കത്തിൽ നിന്ന് പിന്മാറി. സാങ്കേതിക കാരണങ്ങളാലാണ് തങ്ങള്‍ പിന്മാറുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത ആംബുലൻസുകൾ വാങ്ങുന്നതിനായി ടെണ്ടർ വിളിച്ചത് നേരത്തെ മാദ്ധ്യമങ്ങളിൽ വിവാദമായിരുന്നു. ഇതിനാലാണ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ടെണ്ടറില്‍ നിന്ന് പിന്മാറിയതെന്ന് അറിയുന്നു.