ധനമന്ത്രിയും അഴിമതി കുരുക്കില്‍; നട്ടം തിരിഞ്ഞ് മുഖ്യമന്ത്രി

Webdunia
ബുധന്‍, 18 ജൂണ്‍ 2014 (16:39 IST)
ധനമന്ത്രി കെഎം മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക് രംഗത്ത്. മാണിക്കുവേണ്ടി കെഎഫ്‌സി ഡയറക്ടര്‍ 20 ലക്ഷം രൂപ വാങ്ങിയെന്ന് തോമസ് ഐസക് സഭയില്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസിയും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

വാളകത്ത് റിസോര്‍ട്ടിന് വായ്പയ്ക്ക് അപേക്ഷിച്ചവരില്‍ നിന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) ഡയറക്ടറും കേരളാ കോണ്‍ഗ്രസ് നേതാവുമായ കൊട്ടാരക്കര പൊന്നച്ചന്‍ മന്ത്രി മാണിക്കായി കോഴ ആവശ്യപ്പെട്ടെന്നാണ് തോമസ് ഐസക് ആരോപിച്ചത്. എന്നാല്‍ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി കെഎം മാണി പ്രതികരിച്ചു.