തന്നെ കല്ലെറിഞ്ഞവര്‍ക്ക് മുഖ്യമന്ത്രി സമ്മാനം നല്‍കി

Webdunia
വ്യാഴം, 5 ജൂണ്‍ 2014 (18:27 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ ഡിവൈഎഫ്ഐക്കാരായ പ്രതികള്‍ക്ക്  മുഖ്യമന്ത്രി തന്നെ പുരസ്‌ക്കാരം സമ്മാനിച്ചു.  

പ്രതികളായ ബിനോയ് കുര്യന്‍, ബിജു കണ്ടക്കൈ എന്നിവര്‍ക്കാണ് മികച്ച പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം മുഖ്യമന്ത്രി നല്‍കിയത്. ഇതില്‍ ബിനോയ് കുര്യന്‍ കുറ്റപത്രത്തിലെ പിടികിട്ടാപ്പുള്ളിയാണ്.