ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കും

Webdunia
ബുധന്‍, 4 ജൂണ്‍ 2014 (12:47 IST)
ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പട്ടികജാതി വിഭാഗക്കാർക്ക് 25 സെന്റ്  ഭൂമിയും അല്ലാത്തവർക്ക് 20 സെന്റ് വീതവുമാണ് നൽകുക.

51 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ ഭൂമി ലഭിക്കുക. കെഎസ്ആർസിസി പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചർച്ച നടത്തും.
പൊതുമരാമത്ത് വകുപ്പിലെ കരാർ ജോലിക്കാരുടെ ഒരു മാസത്തെ ശന്പള കുടിശിക കൊടുത്തു തീർക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.