സിബിഐ റെയ്‌ഡ്: വെടിയുണ്ടകള്‍ പിടിച്ചെടുത്തു

Webdunia
വ്യാഴം, 22 മെയ് 2014 (17:38 IST)
ഭൂമിയിടപാട് കേസിലെ രണ്ടാം പ്രതിയും മുന്‍ വില്ലേജ്‌ ഓഫീസറുമായ മുറാദീന്റെ വീട്ടില്‍ നിന്ന് സിബിഐ നടത്തിയ റെയ്‌ഡില്‍ വെടിയുണ്ടകള്‍ പിടിച്ചെടുത്തു.

പൊലീസ് റൈഫിളില്‍ ഉപയോഗിക്കുന്ന 303 തിരകളാണ്‌ മുറാദീന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നും റെയ്‌ഡില്‍ കണ്ടെടുത്തത്‌. പിടിച്ചെടുത്ത വെടിയുണ്ടകള്‍ പൊലീസിന്‌ കൈമാറി . ആയുധ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തേക്കാമെന്നാണ്‌ സൂചന.

കടകംപള്ളി വില്ലേജ്‌ ഓഫീസില്‍ നിന്നും റവന്യൂ രേഖകള്‍ ഉള്‍പ്പെടെയുള്ള ചില സുപ്രധാന രേഖകള്‍ നഷ്‌ടപ്പെട്ടിരുന്നു. ഇവ കണ്ടെടുക്കാനാണ്‌ കേസിലെ പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും വീടുകളില്‍ റെയ്‌ഡ് നടത്തുന്നത്‌.