പാര്‍ട്ടി പുനഃസംഘടന ഉടന്‍ വേണം: കെ മുരളീധരന്‍
സംഘടനാ ദൌര്‍ബല്യം തെരഞ്ഞെടുപ്പില്‍ വെളിവായെന്നും അതിനാല്‍ പാര്‍ട്ടി പുനഃസംഘടന ഉടന്‍ നടപ്പാക്കണമെന്നും കെ മുരളീധരന്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംഘടനാ ദൌര്‍ബല്യം വ്യക്തമായിരുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൂല ഘടകങ്ങള്‍ അതിജീവിച്ചാണ് യുഡിഎഫ് 12 സീറ്റ് നേടിയത്. തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിന്റെ വീഴ്ച്ചകളാണ് മാധ്യമങ്ങള്‍ ഉയര്‍ത്തികാട്ടിയത്. വിലവര്‍ധന, ആധാര്‍ കാര്‍ഡ്, ഇന്ധനവില എന്നിവ ഉയര്‍ത്തികാട്ടി. കേരളത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെങ്കിലും കോട്ടങ്ങള്‍ വ്യക്തമാക്കാനാണ് മാധ്യമങ്ങള്‍ താല്‍പ്പര്യം കാണിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.