സര്‍ക്കാരില്‍ നിന്ന് ഉത്തരവ് ലഭിച്ചാലുടന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേല്‍ക്കുമെന്ന് കെഎന്‍ സതീഷ് വ്യക്തമാക്കി. സുപ്രീംകോടതി തന്ന ഈ നിയോഗം മഹാഭാഗ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളൊന്നും കാര്യമാക്കുന്നില്ല. ഏത് സ്ഥാനത്തിരുന്നാലും ആരോപണങ്ങള്‍ പതിവാണെന്നും കെഎന്‍ സതീഷ് പറഞ്ഞു.