മദ്യ ഉപയോഗം കുറഞ്ഞു: വിഎം സുധീരന്‍

Webdunia
വെള്ളി, 9 മെയ് 2014 (14:40 IST)
കേരളത്തിലെ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചിട്ടതോടെ സംസ്ഥാനത്തെ മദ്യ ഉപയോഗം കുറഞ്ഞതായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. നിലവില്‍ കേരളത്തിലെ ബാറുകള്‍ അടച്ചതുമൂലം യാതൊരു കാര്യവുമില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.

മദ്യ ലഹരിക്കെതിരെ കേരളത്തില്‍ പൊതുവികാരമുണ്ട്. ബാര്‍ അടച്ചിട്ടതു മൂലം അപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞതായും സുധീരന്‍ പറഞ്ഞു.