മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്കുന്ന കാര്യം പരിഗണിക്കുമെന്ന് ജലവിഭവ മന്ത്രി പിജെ ജോസഫ്. ഈ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി കേരളത്തിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യം പരിഗണിക്കാതിരുന്നത് ദു:ഖകരമാണെന്നും. കേരളത്തെ കൂടി ഉള്‍പ്പെടുത്തി സൂപ്പര്‍വൈസറി കമ്മിറ്റി രൂപീകരിച്ചതാണ് ആശ്വസിക്കാനുള്ള ഏക കാര്യം.
കേരളം നിയമം പാസാക്കിയതോടെ സുപ്രീംകോടതിയുടെ അധികാരത്തില്‍ കടന്നു കയറി എന്നാണ് കോടതി പറയുന്നത്. നിയമസഭകളെക്കാളും മുകളിലാണ് കോടതി എന്നാണ് സുപ്രീംകോടതി ഇപ്പോള്‍ പറഞ്ഞതെന്നും പിജെ ജോസഫ് അഭിപ്രായപ്പെട്ടു.