സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ പ്രവര്‍ത്തി ദിനം ആഴ്ച്ചയില്‍ അഞ്ചാക്കി കുറച്ചു. നേരത്തെ ആറു ദിവസമായിരുന്നു പ്രവര്‍ത്തി ദിനം.
എന്നാല്‍ ക്ലാസ് രാവിലെ ഒമ്പതു മണിക്കാരംഭിച്ച് വൈകിട്ട് 4.30വരെയാക്കി ഉയര്‍ത്തി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം.
ഹയര്‍സെക്കന്‍ഡറി മേഖലയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലെബ്ബ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ സമയക്രമം ഏര്‍പ്പെടുത്തിയത്.