മാലമോഷണം: നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 22 നു രാവിലെ നെടുമങ്ങാട് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പേരൂര്‍ക്കടയ്ക്ക് വന്ന 67 കാരിയായ പനവൂര്‍ കല്ലിയോട് സ്വദേശി നസീമയുടെ നാലര പവന്‍ മാല കവര്‍ന്ന കേസിലാണ് രണ്ട് തമിഴ് യുവതികള്‍ പിടിയിലായത്.
തമിഴ്നാട് ദിന്‍ഡിഗല്‍ പളനി കോവിലിനടുത്ത് മീര (32), അഭി (35) എന്നിവരെയാണു അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോഴേക്കും കണ്ടക്ടറോട് വിവരം അറിയിച്ചെങ്കിലും മാല കവര്‍ന്നവര്‍ കരകുളം പാലം ജംഗ്ഷനില്‍ ഇറങ്ങി മുങ്ങിയിരുന്നു.
എന്നാല്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നടന്ന മറ്റൊരു മാല മോഷണക്കേസില്‍ പിടിയിലായ ഈ സ്ത്രീകളുടെ പടം പത്രത്തില്‍ വന്നത് കണ്ട നസീമ ഇവരായിരുന്നു തന്‍റെ അടുത്തിരുന്ന് യാത്ര ചെയ്തതെന്ന് മനസിലാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരാണു മാല കവര്‍ന്നതെന്ന് സമ്മതിച്ചു.