റെയില്‍വേ സ്റ്റേഷനിൽ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റെയിൽവേയ്ക്കാണ്. അർധരാത്രിയിലായിരുന്നു ഇത്രയും വാഹനങ്ങൾ തകർത്തുകൊണ്ട് കവർച്ചാശ്രമം നടന്നത്.സാധാരണ ഈ പരിസരങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകുന്നതാണ്. കോവിഡ് കാലമായതിനാൽ പേ ആന്‍ഡ് പാര്‍ക്കിങ്ങിൽ വാഹനങ്ങൾ കുറവായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ മാറിനിന്ന സമയത്താകാം കവർച്ചാശ്രമം ഉണ്ടായതെന്ന് പൊലീസ് കരുതുന്നു.