മാണിക്കെതിരായ സമരം ശക്തമാക്കും, വഴിയില്‍ തടയും

Webdunia
തിങ്കള്‍, 23 മാര്‍ച്ച് 2015 (14:59 IST)
കെ എം മാണിയ്ക്കെതിരായ പ്രക്ഷോഭ പരിപാടികള്‍ ശാക്തമാക്കാന്‍ എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമായി. കെ. എം മാണി ഔദ്യോഗിക പരിപാടികളില്‍ സംബന്ധിക്കാന്‍ പോകുമ്പോള്‍ വഴിയില്‍ തടയാനും തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
 
മാണിയ്ക്കെതിരെ 6,7,9 തിയതികളില്‍ ജില്ലകളില്‍ ജാഥകള്‍ സംഘടിപ്പിക്കും ,22 ആം തിയതി സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും ഉപരോധ സമരം നടത്തും.

ഒഴിവു വരുന്ന രാജ്യസഭാസീറ്റുകളില്‍ ഇടതുപക്ഷത്തിന് വിജയസാധ്യതയുള്ള സീറ്റില്‍ സി.പി.എം മത്സരിക്കും. രണ്ടാമത്തെ സീറ്റില്‍ സി.പി.ഐയ്ക്ക് നല്‍കാനും യോഗം തീരുമാനിച്ചു. വനിത എം എല്‍ എമാരെ അപമാനിച്ചവര്‍ക്കെതിരെ ഏതറ്റവും വരെ പോകാനും യോഗത്തില്‍ തീരുമാനമായി