പ്രമേഹമുൾപ്പടെയുള്ള 92 ഇനം മരുന്നുകളുടെ വില കുറച്ചു

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2017 (09:30 IST)
92 മരുന്നുകളുടെ വില കുറച്ച് നാഷനല്‍ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി. അർബുദം, പ്രമേഹം, രക്തസമ്മർദം, അണുബാധ എന്നിവയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെയും വിലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് ഇത്. കഴിഞ്ഞ 18ന് 65 മരുന്നുകളുടെ വില കുറച്ചതിനു പിന്നാലെയാണു ബുധനാഴ്ച 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയില്‍ ചേർത്തത്. 
 
പ്രമേഹം, അണുബാധ, വേദന, ഉയർന്ന രക്തസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ആദ്യഘട്ടത്തില്‍ കുറച്ചത്. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോൾ, കൊളെസ്ടെറോളിനുള്ള റോസുവസ്റ്റാറ്റിൻ, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്ഫോർമിൻ സംയുക്തങ്ങൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി. 
 
അർബുദ ചികിൽസയ്ക്കുള്ള ബോർടിസോമിബ് ഇൻജക്‌ഷന്റെ വില 12,500 രൂപയാക്കി കുറച്ചു. പഴയവില 17,640 രൂപയായിരുന്നു. ഹെപ്പറ്റൈറ്റിസ് സി രോഗികൾക്കുള്ള സോഫോസ്ബുവിർ– വെൽപാറ്റാസ്‌വിറിന്റെ വില 15,625 രൂപയായി നിജപ്പെടുത്തി. സ്റ്റെറോയിഡായ മീതൈൽ പ്രെഡ്നിസലോൺ ഇൻജക്‌ഷനാണു പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു മരുന്ന്.

അനുബന്ധ വാര്‍ത്തകള്‍

Next Article