മിന്നൽ പണിമുടക്കുകൾ ഇനി വേണ്ടാ, ചെയ്യാത്ത ജോലിക്ക് കൂലിയും നൽകില്ല; പുതിയ തൊഴിൽ നയവുമായി സർക്കാർ

Webdunia
ബുധന്‍, 16 മെയ് 2018 (16:31 IST)
തൊഴിൽ മേഖലയെ കൂടുതൽ കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി പുതിയ തൊഴിൽ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തൊഴിൽ നയത്തിന് അംഗീകാരം നൽകിയത്. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നരീതി പൂർണ്ണമായും അവസാനിപ്പികുന്നതിനും മിന്നൽ പണിമുടക്കുകൾ നിരുത്സാഹപ്പെടുത്തുന്നതിനും പുതിയ തൊഴിൽ നയത്തിൽ നിർദേശങ്ങൾ ഉണ്ട്. 
 
ഗാർഹിക തൊഴിലാളികലുടെ തൊഴിൽ സംരക്ഷണത്തിന് പ്രത്യേഗ തൊഴിൽ ബാങ്ക് രൂപീകരിക്കും. തൊഴിൽ തർക്കങ്ങൾക്ക് കഴിവതും വേഗത്തിൽ പരിഹാരം കണ്ട് തൊഴിലാളി തൊഴിലുടമ ബന്ധം നല്ലരീതിയിൽ നിലനിർത്താനാവശ്യമായ അന്തരീക്ഷം ഒരുക്കും. സ്ത്രീ തൊഴിലാളികൾക്ക് തൊഴിൽ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനും പുതിയ തൊഴിൽ നയത്തിൽ നിർദേശമുണ്ട്. ചുമട്ടു തൊഴിലാളി ക്ഷേമനിധി  കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും മന്ത്രി സഭ അംഗീകാരം നൽകി.
 
മാൻ‌ഹോളുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപവീതം ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article