കുപ്രസിദ്ധ ഗുണ്ട തവള സുമേഷ് എന്നറിയപ്പെടുന്ന ചാക്ക വൈ.എം.എ റോഡ് പഞ്ചാബി ഹൌസ് കോളനിയില്‍ മണലില്‍ വീട്ടില്‍സ്ഉമേഷ് എന്ന 25 കാരനെ പൊലീസ് ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലില്‍ വച്ചു. മഹാദേവന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘത്തിലെ പ്രധാന അംഗങ്ങളിലൊരാളാണ് സുമേഷ്.
മഹാദേവന്‍ ഗുണ്ടാ നിയമ പ്രകാരം അടുത്തിടെയാണ് ജയിലിലായത്. ഇതിനെ തുടര്‍ന്നാണ് സുമേഷ് സംഘത്തിന്‍റെ നേതൃത്വം ഏറ്റെടുത്തത്. കഴിഞ്ഞ ജൂലായ് 22 നു ചാക്കയില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ചോളം കാറുകളും നിരവധി ഓട്ടോ റിക്ഷകളും അടിച്ചു തകര്‍ത്ത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സുമേഷിനെ അറസ്റ്റ് ചെയ്തതോടെ നിരവധി കേസുകള്‍ക്ക് വിരാമമാവും എന്നാണു കരുതുന്നത്. പേരൂര്‍ക്കട രാജീവ് എന്നയാളെയും പാല്‍ക്കുളങ്ങരയില്‍ അജിത് കുമാര്‍ എന്നയാളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചത് ഇയാളുടെ സംഘമാണ്.