സുനന്ദ പുഷ്കറിന്റെ മരണം സംഭവിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ ശശി തരൂര്‍ എം പി സ്ഥാനം രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍. തരൂരിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും കോണ്‍ഗ്രസ് അത് ചെയ്യുമന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി എസ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
നേരത്തെ സുനന്ദയെ വിഷം കുത്തി വെച്ചതാണെന്ന് സംശയിക്കുന്നതായും മരണം അസ്വാഭാവികത നിറഞ്ഞതാണെന്നും വിഷം ഉള്ളില്‍ ചെന്നതു മൂലമായിരുന്നെന്നും ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരി 17ആം തിയതിയാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ , അവരുടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.