പാഠപുസ്തക അച്ചടി: ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിങ്കള്‍, 6 ജൂലൈ 2015 (13:50 IST)
പാഠപുസ്തക അച്ചടി സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ എസ് യു നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
 
പാഠപുസ്തക അച്ചടി വൈകിയത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തും. അച്ചടി - വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതലയോഗം നാളെ വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കെ എസ് യു നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്കി.
 
പാഠപുസ്തക വിതരണം വൈകിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് കെ എസ് യു വിദ്യാഭ്യാസബന്ദ് പിന്‍വലിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക