മലപ്പുറം ജില്ലയിലും കാസര്‍ഗോഡ് ജില്ലയിലുമായി ആകെ 138 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതിന് ഒരു വര്‍ഷം പതിനാല് കോടി തൊണ്ണൂറ് ലക്ഷത്തി നാല്‍പതിനായിരം രൂപയുടെ (14,90,40,000) അധിക സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു.
താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതോടു കൂടി സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.