സർക്കാർ സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്ത അധ്യാപികയ്ക്കെതിരെ നടപടി വേണമെന്ന് മാതാപിതാക്കൾ

Webdunia
വെള്ളി, 5 ജൂലൈ 2019 (17:49 IST)
സർക്കാർ സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്ത അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ. ആലപ്പുഴയിലെ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപിക അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് അധ്യാപികയ്ക്കെതിരെ മാതാപിതാക്കൾ നടപടിയാവശ്യപ്പെട്ടത്.  
 
പഠിക്കുന്ന പുസ്തകത്തില്‍ പത്രം സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയണയുടെ അടിയില്‍ വെയ്ക്കണമെന്നുമാണ് അധ്യാപിക വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ മികച്ച വിജയം നേടുമെന്നും അധ്യാപിക വിദ്യാര്‍ഥികളോടു പറഞ്ഞു.
 
അതേസമയം, കൃപാസന വിശ്വാസിയായ അധ്യാപിക, പഠനത്തില്‍ പിന്നാക്കത്തിലായ കുട്ടിക്കു കൃപാസനം പത്രം നല്‍കിയതാണെന്നും അവിടെച്ചെന്ന് പ്രാര്‍ഥിച്ചാല്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് ഉപദേശിച്ചതാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നും പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article