ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയ മാനേജർക്ക് കൊവിഡ്, ഉറവിടം വ്യക്തമല്ല

Webdunia
തിങ്കള്‍, 27 ജൂലൈ 2020 (07:58 IST)
കാസർഗോഡ്: കാസർഗോഡ് ചെമ്മനാട് ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയ മാനേജർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലെ ഞായറാഴ്ചത്തെ സമ്പർക്ക രോഗികളുടെ പട്ടികയിൽ ആശുപത്രി നിർമ്മാണ വിഭാഗം മാനേജറും ഉൾപ്പെടുന്നു. തെലങ്കാന സ്വദേശിയായ 35 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.
 
ടാറ്റയുടെ കൊച്ചി യൂണിറ്റിൽനിന്നും ഏപ്രിൽ ഏഴിനാണ് ഇദ്ദേഹം ആശുപത്രിയുടെ നിർമ്മാണ ചുമതലയുമായി കാസർഗോഡ് എത്തിയത്. കടുത്ത ശരീര വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 23ന് ഇദ്ദേഹം സ്വയം സ്രവം പരിശോധനയ് നൽകിയിരുന്നു. എവിടെ നിന്നുമാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല. ആശുപത്രി നിർമ്മാണത്തിന് എത്തിയ ശേഷം ഇദ്ദേഹം നാട്ടിലേയ്ക്ക് പോയിരുന്നില്ല. 
 
ആശുപത്രിയുടെ നിർമ്മാണ യൂണിറ്റിലേയ്ക്ക് സാമഗ്രികളുമായി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ട്രെയിനുകൾ വന്നിരുന്നു. ഇദ്ദേഹബുമാായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ആശുപത്രി നിർമ്മാണത്തിലെ മുഴുവൻ ജോലിയ്ക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ ടാറ്റ കൊച്ചി മേഖല ആവശ്യപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article