താരനെയും അകാല നരയെയും ഭയയ്ക്കേണ്ട, ഇതാ ഉഗ്രനൊരു നാടൻ വിദ്യ !

ഞായര്‍, 26 ജൂലൈ 2020 (17:34 IST)
ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുന്നവരാണ് കൂടുതൽ പേരും. താരനകറ്റാനും മുടി നീളത്തിൽ വളരാനുമൊക്കെയായി ഇന്ന് കടകളിൽ പലതരത്തിലുള്ള ഷാംപൂ ലഭിക്കും. ഇവയിലെല്ലാം എന്തെങ്കിലും കൃത്രിമ പദാർത്ഥങ്ങൾ ഉണ്ടെന്ന് അറിയാമെങ്കിലും നമ്മൾ അതുതന്നെ ഉപയോഗിക്കുകയും ചെയ്യും. എന്നാൽ അകാല നരയെയും താരനെയും ചെറുക്കാൻ കഴിവുള്ള പ്രകൃതിദത്തമായ ഒരു ഷാംപുവിനെ കുറിച്ചാണ് ഇനി പറയുന്നത്. 
 
തേങ്ങാപ്പാൽ ഷാംപു. തലയിലെ അഴുക്കും താരനും കളഞ്ഞ് മുടി തഴച്ച് വളരാനും അകാല നര ഇല്ലാതാക്കാനും ഇത് സഹായിക്കും. കാരണം ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത് മുടിയ്ക്ക് ഏറെ ഗുണകരമായ തേങ്ങ പാലും വെളിച്ചെണ്ണയുമാണ്. ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാനാകും  വെളിച്ചെണ്ണയും ഗ്ലിസറിനും ഉപയോ​ഗിച്ച് ഷാംപൂ ഉണ്ടാക്കാം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍