കടത്തിയ നൂറുകിലോയിലധികം സ്വർണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേയ്ക്ക്

ഞായര്‍, 26 ജൂലൈ 2020 (14:13 IST)
തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ വഴി കടത്തിയ സ്വർണത്തിന്റെ മുഖ്യപങ്കും കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേയ്ക്ക് എന്ന് കണ്ടെത്തി. നൂറുകിലോയിലധികം സ്വർണമാണ് സാംഗ്ലിയിൽ എത്തിച്ചത് എന്ന് റമീസും മറ്റു പ്രതികളും കസ്റ്റംസിന് മൊഴി നൽകി. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണ്ണം ആഭരണങ്ങളാക്കി മാറ്റുന്ന രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് സ്വർണപ്പണിക്കാരുടെ പ്രദേശമായ സാംഗ്ലി.
 
കോലാപ്പൂരിനും, പൂനെയ്ക്കും ഇടയിലുള്ള പ്രദേശമാണിത്. റമീസ് മുൻപ് കടത്തിയ സ്വർണവും ഇവിടേയ്ക്ക് തന്നെയാണ് കൊണ്ടുപോയത്. അതേസമയം കൊവിഡ് അതിരൂക്ഷ്മായ സാഹചര്യത്തിൽ സാംഗ്ലിയിലേയ്ക്ക് അന്വേഷണം വ്യാപിപ്പിയ്ക്കാൻ കസ്റ്റംസ് ബുദ്ധിമുട്ട് നേരിടുകയാണ്. റമീൽനിന്നുമാണ് കള്ളക്കടത്തിലെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ വങ്ങി റമീസിനൊപ്പം ചോദ്യം ചെയ്യുന്നതോടെ സ്വർണ്ണക്കടത്തിന്റെ പൂർണ ചിത്രം വ്യക്തമാകും എന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ. .   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍