മുല്ലപ്പെരിയാര്‍: പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള സാധ്യതാ‍പഠനത്തിനെതിരെ തമിഴ്നാട്

Webdunia
വ്യാഴം, 7 മെയ് 2015 (15:58 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിതിനെതിരെ വീണ്ടും തമിഴ്നാട് . മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കേരളം കേരളത്തിന്റെ സാധ്യതപഠനത്തിനെതിരെയാണ് തമിഴ്നാട് രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് തമിഴ്നാട് സുപ്രീം കോടതിയില്‍ പരാതി നല്കി. പഠനം നിര്‍ത്തിവെയ്ക്കാന്‍ കോടതി ഇടപെടണമെന്നും കേരളത്തിന്റെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘമാണെന്നുമാണ് തമിഴ്നാടിന്റെ വാദം.

മാര്‍ച്ച് അവസാനമാണ് പഠനത്തിന് കേരള സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കിയത്. ഇതിനായി മണ്ണി, പാറ എന്നിവയുടെ സാമ്പിളുകള്‍ കേരളം ശേഖരിച്ചിരുന്നു.  പെരിയാര്‍ വന്യ ജീവി സങ്കേതത്തിനുള്ളിലെ പ്രദേശത്ത് കേന്ദ്ര  പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ സാമ്പിള്‍ ശേഖരണം കേരളം വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

 പുതിയ ഡാമിനുവേണ്ടി പരിസ്ഥിതിയാഘാതപഠനം നടത്താന്‍ കേരളം മൂന്നുവര്‍ഷം മുമ്പുതന്നെ  തീരുമാനിച്ചിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള  പ്രകൃതി കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനമാണ് പഠനം നടത്താന്‍ രംഗത്തുവന്നത്. എന്നാല്‍, കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പഠനത്തിനനുമതി നിഷേധിച്ചതോടെ ഇത് തടസപ്പെടുകയായിരുന്നു. പിന്നീട് കേരളം വീണ്ടും അപേക്ഷിച്ചപ്പോള്‍  കഴിഞ്ഞ ആഗസ്റ്റില്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും ഒരു സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്റ്റേ ചെയ്തു. ഡിസംബറിലാണ് സ്റ്റേ ഒഴിവായത്. തുടര്‍ന്നാണ് അന്തിമാനുമതി ലഭിച്ചു. പഠനം നടത്താന്‍ മാത്രമായതിനാലാണ് അനുമതി നല്‍കുന്നതെന്നാണ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് വിശദീകരിച്ചത്.