തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു. 47 വയസായിരുന്നു. മധുരയില്‍ നിന്ന് ഒരു നിര്‍മ്മാതാവിന് പുതിയൊരു സിനിമയുടെ തിരക്കഥ വിവരിച്ചുകൊടുത്ത ശേഷം മടങ്ങുമ്പോള്‍ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മദയാനൈ കൂട്ടം എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് വിക്രം സുകുമാരന്‍.
സംവിധായകന്റെ അവസാന ചിത്രം രാവണ കോട്ടം ആയിരുന്നു. ശാന്തു ഭാഗ്യരാജാണ് അതില്‍ പ്രധാന വേഷം ചെയ്തത്. 1999 മുതല്‍ 2000 വരെ അദ്ദേഹം ബാലു മഹേന്ദ്രയുടെ സഹായിയായി ജോലി ചെയ്തു. വിക്രം സുകുമാരന്റെ വിയോഗത്തില്‍ ശാന്തു അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹോദരാ, നിന്നില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, ഓരോ നിമിഷവും ഞാന്‍ എപ്പോഴും വിലമതിക്കും. വളരെ വേഗം പോയി. നിന്നെ മിസ്സ് ചെയ്യും. #RIPVikramSugumaran, (sic)'.- ശാന്തു കുറിച്ചു.